Skip to main content

നിയുക്തി മെഗാ ജോബ് ഫെയര്‍

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടം എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നിയുക്തി മെഗാ ജോബ് ഫെയര്‍ 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍ മാര്‍ച്ച് 14 2.00 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ deetvpm.emp.br@kerala.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണം. സംശയനിവാരണത്തിനായി 0471-2741713, 0471-2992609 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

date