Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം

 

 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം പുനരാരംഭിക്കുന്നു. എറണാകുളം ജില്ല കളക്ടര്‍ ചെയര്‍മാനായ എറണാകുളം ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ 11 ാ ം യോഗം മാര്‍ച്ച് 14 ചൊവ്വാഴ്ച 03.00 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധമായ പരാതികള്‍ കമ്മിറ്റിയില്‍ രേഖാമൂലം ബോധിപ്പിക്കാം. 

 

സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുഖേന നടപ്പാക്കി വന്നിരുന്നതാണ് യോഗം. 

date