Skip to main content

വിവരങ്ങളും  ലൈഫ് സര്‍ട്ടിഫിക്കറ്റും മാര്‍ച്ച് 31 വരെ  നല്‍കാം

പത്രപ്രവര്‍ത്തക - പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട  വിശദവിവരങ്ങള്‍  വെബ്‌സൈറ്റില്‍ പുതുക്കി ചേര്‍ക്കുന്നതിനുള്ള  വിവരശേഖരണരേഖ പൂരിപ്പിച്ച് നല്‍കുന്നതിന് 2023 മാര്‍ച്ച് 31 വരെ സമയം  അനുവദിച്ചതായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി. അറിയിച്ചു.  
   വിവരശേഖരണരേഖയുടെ (പ്രൊഫോര്‍മ) മാതൃക വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. 2022 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ പ്രൊഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31നകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.
ജില്ലയില്‍ 2021 ഡിസംബര്‍ വരെ പെന്‍ഷന്‍ ലഭിച്ചവര്‍   (ആശ്രിത /കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും)  ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ 2023 മാര്‍ച്ച് 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ പെന്‍ഷന്‍ വിതരണം 2023 ജൂലൈ മുതല്‍  താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും

date