Skip to main content
വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടത്തിയ ബോധവല്‍കരണ സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമ്മാന്‍ഡര്‍ വി ആര്‍ സന്തോഷ് (റിട്ട) സംസാരിക്കുന്നു.

ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു.

വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണ സെമിനാര്‍ പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടത്തി. ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമ്മാന്‍ഡര്‍ വി ആര്‍ സന്തോഷ് (റിട്ട) സ്വാഗതം ആശംസിച്ചു. വിമുക്ത ഭടന്മാരുടെ സംശയങ്ങള്‍ക്ക്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ മറുപടി നല്‍കി. സ്പര്‍ശിനെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കും സംശയങ്ങള്‍ക്കും പത്തനംതിട്ട ഡി.പി.ഡി.ഒ ഓഫീസിന്റെ പ്രതിനിധിയും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറുമായ കെ ജി ബിജു മറുപടി നല്‍കി.   ജില്ലാ സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആര്‍.രാജീവ്, വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ് (റിട്ട) എന്നിവര്‍ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ഗ്രുപ്പ് ക്യാപ്റ്റന്‍ ഷിബു വര്‍ഗീസ് (റിട്ട), സ്‌ക്വാഡന്‍ ലീഡര്‍ ടി സി മാത്യു, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി പി ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date