Skip to main content

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം സ്റ്റാന്‍റേർഡ് പ്രവേശനം (2023-24)

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രശ്ശേരിയിലും (ചെങ്ങമനാട്, 0484- 2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ പീരുമേട് (04869-232899/854700501), മുട്ടം, തൊടുപുഴ (04862-255755/8547005014) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളുകളിൽ 2023-24 അദ്ധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൻ/അപേക്ഷക 01.06.2023 no 16 വയസ്സ് തികയാത്തവരായിരിക്കണം. ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് IHRD യുടെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ കരിക്കുലം. ഭാവിയിൽ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാൽ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവർക്കും എഞ്ചിനീയറിംഗ് മേഖല തെരെഞ്ഞെടുക്കുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമാണ് IHRD യുടെ ടെക്നിക്കൽ സ്കൂളുകൾ. THSLC സർട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സി ക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. പത്താം ക്ലാസ് പാസായവർക്ക് (ഇഷ്ട മേഖലയിൽ) തന്നെ പ്ലസ് ടു പഠനത്തിന് അതേ സ്കൂളിൽ തന്നെ സൗകര്യം ഉണ്ട് എന്നത് ഐഎച്ച്ആര്‍ഡി യുടെ സ്കൂളുകളെ മറ്റ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു ഈ സ്കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ihrd.kerala.gov.in/ths സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ സൈറ്റ് രജിസ്ട്രേഷൻ മുഖേന ഫീസായി ഫലം നേരിട്ടും, ഓൺലൈനായും 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താവുന്നതാണ്. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാവുന്നതാണ്. 2023- 24 വർഷത്തെ പ്രോസ്പെക്ടസ്സ് വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാര്‍ച്ച് 21 വരെയും, സ്കൂളുകളിൽ നേരിട്ട് മാര്‍ച്ച് 25-ന്  നാലുവരെയും സമർപ്പിക്കാം.

date