Skip to main content

കെല്‍ട്രോണ്‍ ഹ്രസ്വകാല/വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ഹ്രസ്വകാല/വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്റ്റ്‌സ്, പൈത്തണ്‍ പ്രോഗ്രാമിങ് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്ങ്, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ്ങ് ആന്റ്  ലാന്റ് സര്‍വ്വെ, സി സി ടി വി ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏത് പ്രായക്കാര്‍ക്കും വേക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.
 

date