Skip to main content

വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്രയും കലാപരിപാടികളും

 സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാരുടെ വ്യക്തിത്വ വികസനത്തിനും  വികാസത്തിനുമായി മാര്‍ച്ച് 18 ന് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമുടി കായലില്‍  ബോട്ട് യാത്രയും കലാപരിപാടികളും സംഘടിപ്പിക്കുന്നു. തുടര്‍ന്ന് വൈകിട്ട് ആറ് മുതല്‍ തങ്കശ്ശേരി ഓള്‍ സീസണ്‍സ് ഡി ഫോര്‍ട്ട് ആയൂര്‍വേദിക് റിസോര്‍ട്ടില്‍  മ്യൂസിക്കല്‍ ഫ്യൂഷന്‍-ഗാനമേളയും  കലാപരിപാടികളും  ടി കെ എം എഞ്ചിനിയറിംഗ് കോളജ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ 'സ്നേഹ സന്ധ്യ 2കെ 2023' എന്ന പരിപാടിയും നടക്കും. എം മുകേഷ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   പി കെ ഗോപന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് താകൂര്‍, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ്, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, തൃക്കരുവ ഗ്രാമ പഞ്ചായത്ത്   ഭരണസമിതി അംഗങ്ങള്‍, ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറി അഞ്ജുമീര ബിര്‍ല  തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 4549/2023)

date