Skip to main content

ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും

തൊഴില്‍ വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി നാളെ ( മാര്‍ച്ച് 16) മുതല്‍ 23 വരെ ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തും. കോണ്‍ട്രാക്ടര്‍മാരും, സ്ഥാപന ഉടമകളും അതത് സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 
ക്യാമ്പ് നടക്കുന്ന തീയതിയും സ്ഥലവും യഥാക്രമം: 
16ന് - യൂണികോണ്‍ പ്ലൈവുഡ് ലിമിറ്റഡ്, ചന്ദനത്തോപ്പ്, 17ന്- ചന്ദ്രലേഖ പ്ലൈവുഡ് ലിമിറ്റഡ്, പുനലൂരിലും കൂടാതെ റിയ സ്റ്റോഴ്സ്, പുലിപ്പാറ, പാങ്ങലുകാട്, കുമ്മിളിലും നടക്കും.
18ന്- സെന്റ് മേരീസ് കാഷ്യാ ഫാക്ടറി, പുത്തൂരിലും  പാലക്കോട്ട് ബില്‍ഡേര്‍സ്, കരുനാഗപ്പള്ളിയിലും. 20ന്- ത്രിസ്റ്റാര്‍ ,കാഷ്യൂ, പുത്തനമ്പലത്തിലും     സൗപര്‍ണിക കാഷ്യൂ, പുതുച്ചിറ, ഡീസന്റ് ജംഗ്ഷനിലും.
22ന്- കണ്‍സ്ട്രക്ഷന്‍ സൈറ്റ് റെയില്‍വേ, കൊല്ലം, 23ന്- ഫിദ കാഷ്യൂ, പള്ളിമണ്‍ ചാലിയക്കര.
(പി.ആര്‍.കെ നമ്പര്‍ 4553/2023)

date