Skip to main content

പി.എം.എം.എസ്.വൈ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2022-2023) പദ്ധതി പ്രകാരം  വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, കോട്ടയം മത്സ്യഭവൻ - 0481 2434039, വൈക്കം മത്സ്യഭവൻ - 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ മാർച്ച് 25ന് മുമ്പ് സമർപ്പിക്കണം.

പദ്ധതികൾ:

ഠ മത്സ്യ വിപണനത്തിനുള്ള ത്രീ വീലർ വിത്ത് ഐസ് ബോക്‌സ്

ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി/ അനുബന്ധതൊഴിലാളികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. പദ്ധതി തുക 3 ലക്ഷം രൂപ. പദ്ധതി തുകയുടെ 40% സബ്‌സിഡി ലഭിക്കും.

ഠ മത്സ്യ വിപണനത്തിനുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ

മത്സ്യ വിപണനത്തിന് ദിവസേന മൂന്നു ടൺ മത്സ്യം കൈകാര്യം കപ്പാസിറ്റിയുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ വാങ്ങുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

ഠ ബയോഫ്‌ളോക്ക് 160 എം.ത്രി

160 എംത്രി ബയോഫ്‌ളോക്ക് ടാങ്കിൽ മത്സ്യകൃഷി ചെയ്യുന്നതിന് 7.5 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

ഠ റി സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം

100 എംത്രി റീ -സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിന് 7.5 ലക്ഷം രൂപയാണ് യൂണിറ്റ് ചിലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

date