Skip to main content

പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം

 കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി ഗോത്രവിഭാഗത്തിൽപ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കുന്നു.  ഇവർക്കുള്ള നിയമന ഉത്തരവ് മാർച്ച് 21ന് ലഭ്യമാക്കും. ഇതാദ്യമായാണ് പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി ഇത്ര തസ്തികകൾ സൃഷ്ടിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്.

 ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വന ദിനമായ മാർച്ച് 21ന് വനം വകുപ്പും പട്ടികവർഗ വകുപ്പും സംയുക്തമായി പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സ്വീകരണം നൽകുന്നു.

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1278/2023

date