Skip to main content

തപാല്‍ അദാലത്ത്

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്ത് റീജ്യന്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് 2.30ന് കോഴിക്കോട് നടക്കാവിലെ നോര്‍ത്ത് റീജ്യന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ അദാലത്ത് നടത്തും.  ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്‌സ് ബാങ്ക് മുതലായവ സംബന്ധിച്ച കാസര്‍കോട് മുതല്‍ പലക്കാട് വരെയുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കും. ബി.സുധ, അസി. ഡയറക്ടര്‍(1), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്, നോര്‍ത്ത് റീജ്യന്‍, നടക്കാവ്, കോഴിക്കോട്-673011 എന്ന വിലാസത്തില്‍ മാര്‍ച്ച് 20നകം പരാതികള്‍ ലഭിക്കണം. കവറിന് മുകളില്‍ ഡാക് അദാലത്ത് എന്ന് എഴുതണം. ഫോണ്‍: 0495 2765006. ഇ മെയില്‍: adstaffnr.keralapost@gmail.com.

date