Skip to main content
മഞ്ഞിനിക്കര കോയിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു.

മണ്ണു സംരക്ഷണ പദ്ധതി പ്രവര്‍ത്തികള്‍ക്ക് തുടക്കമായി

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23  വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന മഞ്ഞിനിക്കര കോയിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ അംഗം റോബിന്‍  പീറ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജോണ്‍സണ്‍ വിളവിനാല്‍, മെമ്പര്‍മാരായ എം.ആര്‍.അനില്‍ കുമാര്‍, കെ.അമ്പിളി, പി.സുജാത എന്നിവരും മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ എസ്.അനില്‍ കുമാര്‍,  പി.കെ സുരേഷ് കുമാര്‍ ,  മനു ജോസി, ഗുണഭോക്തൃ പ്രതിനിധി കൃഷ്ണദാസ്, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍  പങ്കെടുത്തു. പത്തനംതിട്ട  മണ്ണ് സംരക്ഷണ ഓഫീസര്‍ പി എസ് കോശികുഞ്ഞ്  പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.പദ്ധതി  പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.         

date