Skip to main content

അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.  യോഗ്യത: ബി കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം എസ് ഓഫീസ്, വേഡ്, എക്‌സല്‍), ടാലി, ജി എസ് ടി ഫയലിങ് ചെയ്യാനുള്ള അറിവ്, ടി ഡി എസ് ഫയലിങ് ചെയ്യാനുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.  പ്രായപരിധി 35 വയസ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2780226.

date