Skip to main content

മെഗാജോബ് ഫെസ്റ്റ് മാര്‍ച്ച് 25ന്

നാഷണല്‍ എപ്ളോയ്മെന്റ് സര്‍വീസി (കേരളം)ന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാജോബ്  ഫെസ്റ്റ് 2023 സംഘടിപ്പിക്കും.  സ്വകാര്യ മേഖലയിലെ അമ്പതില്‍പരം ഉദ്യോഗദായകര്‍ മാര്‍ച്ച് 25 ന്  തിരുവനന്തപുരം കാര്യവട്ടം എന്‍ജിനീയറിംഗ് കോളേജ് യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ നടക്കുന്ന മെഗാജോബ് ഫെസ്റ്റില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി ,ഡിപ്ലോമ,  ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്  04682222745 (  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,പത്തനംതിട്ട) 0471 27417131, 0471 2992609 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം) എന്നീ നമ്പരുകളില്‍  ബന്ധപ്പെടുക

date