Skip to main content

ജോലി ഒഴിവ്

 

കോട്ടയം ജില്ലയിലെ ഒരു  സർക്കാർ   സ്ഥാപനത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക്  സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി  തസ്തികയിൽ  ഇടിബി  വിഭാഗത്തിൽപെട്ടവർക്കായുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത  ഇക്കണോമിക്‌സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളിൽ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന നൽകും.             സാമ്പത്തിക സാക്ഷരത/സാമ്പത്തിക ഉൾപ്പെടുത്തൽ കേന്ദ്രീകൃത തീമുകളിൽ ഗവൺമെന്റ്/സർക്കാരിതര ഓർഗനൈസേഷനുകൾക്കൊപ്പം പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം .     ശമ്പള സ്കെയിൽ    27500-27500   പ്രായം  (2023 ജനുവരി ഒന്നിന് )      18-41. 

  നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം    മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി  ഹാജരാക്കണം.   1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ  എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ  സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം

 

 

date