Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ :വാക് ഇന്‍ ഇന്റര്‍വ്യൂ

 

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍  എ.സി.ഡി.  ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മാര്‍ച്ച് 20  തിങ്കളാഴ്ച രാവിലെ 10.30 ന്   കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായിട്ടാണ് ഹാജരാകേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216

date