Skip to main content

സുസ്ഥിര മാലിന്യസംസ്‌കരണം: വാര്‍ റൂം ആരംഭിച്ചു

 ജില്ലയില്‍  ഉറവിടത്തില്‍ മാലിന്യം വേര്‍തിരിക്കല്‍, പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സുസ്ഥിര മാലിന്യസംസ്‌കരണം സമഗ്രമായും സമയബന്ധിതമായും   നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് വാര്‍ റൂം ആരംഭിച്ചതായി ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണവിഷയം സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് 0474 2793431, 9496041701, 8075308971, 7558957186 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.  മാലിന്യമുക്തകേരളം ഉറപ്പാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
(പി.ആര്‍.കെ നമ്പര്‍ 773/2023)
 

date