Skip to main content

ഏകദിന ശില്പശാല സംഘടിപ്പിച്ചു

"കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ "എന്ന വിഷയത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സുമായി ചേർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിച്ച ദേശിയ ഏകദിന ശില്പശാല ഭക്ഷ്യ  സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക് സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി ദേശീയ തലത്തിലുള്ള വിദഗ്ധർ മൂന്ന് സെഷനുകളിലായി ക്ലാസുകൾ കൈകാര്യം ചെയ്തു. ചടങ്ങിൽ ഐക്യൂഎസി ഡയറക്ടർ ഡോ. മനോ മോഹൻ ആന്റണി അധ്യക്ഷനായി. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ആന്റ് ഹ്യുമാനിറ്റീസ് വിഭാഗം ഹെഡ് ഡോ ജി സുരാജ് സ്വാഗതം പറഞ്ഞു.

date