Skip to main content

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

 

കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി നടത്തിയ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ തടസപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ അക്ഷയ മുഖേന മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, പ്രായാധിക്യത്താല്‍ അക്ഷയകേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഹോം മസ്റ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്താം.

date