Skip to main content

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലേക്ക് സഹായം നല്‍കാം

 

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് രോഗികളുടെ ചികിത്സാഫലം മെച്ചപ്പെടുത്തി അധിക പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ ടിബി മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയിലേലേക്ക് താത്പര്യമുള്ളവര്‍ക്ക് സഹായം നല്‍കാം. ക്ഷയരോഗ നിര്‍മ്മാര്‍ജനത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള രോഗികള്‍ക്ക് സഹകരണ സംഘങ്ങള്‍, കോര്‍പ്പറേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സ്ഥാപനങ്ങള്‍, എന്‍.ജി.ഒ, രാഷ്ട്രീയ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പദ്ധതിയിലേക്ക് സഹായം നല്‍കാം. പോഷകാഹാരം കിറ്റ്, ലാബ് ചെലവ്, ചികിത്സാസഹായം, തൊഴില്‍പരമായ പുനരധിവാസം, പോഷകാഹാര കുറവ്  പരിഹരിക്കുന്നതിനുള്ള അധിക ഭക്ഷണ വിതരണം എന്നിവയാണ് സഹായമായി നല്‍കേണ്ടതെന്ന് ജില്ലാ ടി.ബി ഓഫീസര്‍ അറിയിച്ചു. നി- ക്ഷയ് മിത്രയാകാന്‍ താത്പര്യമുള്ളവര്‍ക്ക്  https://communitysupport.nikshay.in/ ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 7593843506.

date