Skip to main content

റേഷൻ വിതരണം: വ്യാജ വാർത്തകൾ തള്ളിക്കളയണം

സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നു ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാർഡ് ഉപയോഗിച്ചു റേഷൻ സാധനങ്ങൾ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30നു മുൻപായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണു വ്യാജ വാർത്ത. ഇപ്രകാരം ഒരു നടപടിയും ആലോചനയിൽ ഇല്ല. ഇത്തരം വ്യാജ വാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

പി.എൻ.എക്സ്. 1308/2023

date