Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 20ന്

 

 

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ശനിയാഴ്ച (18) ചേരാൻ നിശ്ചയിച്ച യോഗം 20 ന് ചേരും.

 

 തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സമിതി ചർച്ച ചെയ്യുക. ഉച്ചയ്ക്ക് രണ്ടിന് ആസൂത്രണ സമിതി കോൺഫറ൯സ് ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. 

 

മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ്, ആസൂത്രണ സമിതി അംഗങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, വിദഗ്ധ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷ൯മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.

date