Skip to main content

ടെണ്ടർ/ ലേലം

കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ ഒഫ്‌ലൈന്‍ യു പി എസ് ബിഇഎം 650, ബാറ്ററി റാക്കറ്റ് എന്നിവ മാര്‍ച്ച് 22ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐയില്‍ ലേലം ചെയ്യും.  ഫോണ്‍: 0495 2415040.
മട്ടന്നൂര്‍ സബ് ട്രഷറിയിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ഏപ്രില്‍ 12ന് പകല്‍ രണ്ട് മണിക്ക് സബ് ട്രഷറി ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0490 2471705, 9496000272.

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം മാര്‍ച്ച് 23ന് നടക്കും.  കണ്ണവം റിസര്‍വ് വനത്തിലെ തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേല്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴിയും കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയിലും രജിസ്റ്റര്‍ ചെയ്യാം.  രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2302080.

ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിക, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  മാര്‍ച്ച് 28ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസില്‍ ലഭിക്കും.

കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ 2023 മാര്‍ച്ച് മുതല്‍ ഡിസംബര്‍ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.

date