Skip to main content

സ്‌കോളർഷിപ്, ലാപ്‌ടോപ്പ് അപേക്ഷിക്കാം

 

കോട്ടയം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ (നിലവിൽ തുടർവിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക്) സ്‌കോളർഷിപ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ./ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന, കോഴ്സുകളുടെ യോഗ്യത പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫിസിൽ അപേക്ഷ ഫോം ലഭിക്കും. അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി മാർച്ച് 31ന് വൈകിട്ട് അഞ്ചിനകം എറണാകുളം മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്ക് അപേക്ഷ നൽകണം. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ എൻട്രൻസ് കമ്മിഷണറുടെ അലോട്മെന്റിന്റെ പകർപ്പ് നൽകിയാലേ ലാപ്ടോപ്പ് വിതരണത്തിന് പരിഗണിക്കൂ. മറ്റു സംസ്ഥാനങ്ങളിൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അപേക്ഷകളിൽ പ്രസ്തുത കോഴ്സുകൾ കേരള സർക്കാർ അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്സിന് ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് നൽകൂ. ഒരിക്കൽ സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും ആ കാലയളവിലേക്ക് അപേക്ഷ നൽകേണ്ടതില്ല. വിശദവിവരത്തിന് ഫോൺ: 0484 236853.

date