Skip to main content

റവന്യൂ റിക്കവറി നടപടി ഊർജ്ജിതമാക്കി

 

കോട്ടയം: ജില്ലയിൽ റവന്യൂ റിക്കവറി നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കുടിശികക്കാരനെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കുമരകം വില്ലേജിലുള്ള കുടിശികക്കാരനെതിരേയാണ് നടപടി സ്വീകരിച്ചത്. കുടിശിക അടച്ച് ബാധ്യത തീർത്തതിനെത്തുടർന്ന് നടപടി അവസാനിപ്പിച്ചു. അടയ്ക്കാൻ സാമ്പത്തിക ശേഷിയുണ്ടായിട്ടും തുക മനപൂർവം അടയ്ക്കാതിരിക്കുന്ന  സർക്കാരിലേക്ക് തുക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്കെതിരേയാണ് റവന്യൂ റിക്കവറി വകുപ്പ് 65 പ്രകാരം നടപടി സ്വീകരിക്കുന്നത്. ഏതാനും പേർക്കെതിരേ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date