Skip to main content

സൃഷ്ടികൾ ക്ഷണിച്ചു

 

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യുടെ വജ്രജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ഗവൺമെന്റ്, പ്രൈവറ്റ് ഐ.ടി.ഐ.കൾ, മറ്റു കലാലയങ്ങളിലെ വിദ്യാർഥികൾക്ക് രചനകൾ അയയ്ക്കാം. കഥ, കവിത, ഉപന്യാസ രചനകൾ മത്സരാധിഷ്ഠിതമായാണ് ക്ഷണിച്ചിട്ടുള്ളത്. സൃഷ്ടികൾ മാർച്ച് 31നകം പ്രിൻസിപ്പൽ, ഗവൺമെന്റ് ഐ.ടി.ഐ., ഏറ്റുമാനൂർ എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 9497390402.

date