Skip to main content

എബിസിഡി ക്യാമ്പിന്റെ രണ്ടാം ഘട്ടം മറയൂർ ഗ്രാമപഞ്ചായത്തിൽ

ജില്ലയിലെ എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിയ്ക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമേന്റേഷൻ രണ്ടാം ഘട്ട ക്യാമ്പിന് മറയൂർ പഞ്ചായത്തിൽ തുടക്കമാകുന്നു . മാർച്ച് 19,20,21 തിയതികളിൽ ഗവ. എൽ.പി. സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ഐടി മിഷന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും അക്ഷയയുടേയും കൂടാതെ അനുബന്ധ വകുപ്പുകളുടേയും സഹകരണക്കോടെ ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് എബിസിഡി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം നൽകുക . വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കും, രേഖകൾ നഷ്ടപ്പെട്ടവർക്കും വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിയ്ക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലെയും പട്ടികവർഗക്കാർക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, ഇലക്ഷൻ ഐഡി ഉണ്ടോയെന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ ലഭ്യമാക്കാനും ക്യാമ്പ് ലക്ഷ്യമിടുന്നു. കൂടാതെ രേഖകൾ സുരക്ഷിതമായി സൂക്ഷിയ്ക്കാൻ ഡിജിറ്റൽ ലോക്കർ സൗകര്യവും ഒരുക്കുന്നുണ്ട്. രേഖകളുടെ പരിശോധനക്കും മറ്റുമായി എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി ഓഫീസുകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും .

date