Skip to main content

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല സന്ദേശ രചനാമത്സരം

             മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി സന്ദേശ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'അതേ ! നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാംഎന്ന ഈ വർഷത്തെ  ലോക ക്ഷയരോഗ ദിന സന്ദേശമാണ് വിഷയം. മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 22 ന് വൈകിട്ട് 5 മണിക്ക് മുൻപ്  keralatbelimination2025@gmail.com ലേക്ക് സന്ദേശം അയയ്ക്കണം. 3,000 രൂപ ഒന്നാം സമ്മാനവും 2,000 രൂപ രണ്ടാം സമ്മാനവും ഒപ്പം സർട്ടിഫിക്കറ്റും നൽകും.

             ഒരാൾ ഒരു സന്ദേശം മാത്രം അയയ്ക്കണം. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. സന്ദേശം പൂർണ്ണമായും മലയാളത്തിൽ ആയിരിക്കണം. ഇമോജികൾസ്റ്റിക്കറുകൾ എന്നിവ ഒഴിവാക്കണം. പരമാവധി 30 വാക്കുകൾ മാത്രമേ സന്ദേശ രചനക്കായി ഉപയോഗിക്കാവൂ. മത്സരാർത്ഥികൾ അവരുടെ പേര്മേൽവിലാസംഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി വേണം ഇ-മെയിൽ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2466058, iecke@rntcp.org.

പി.എൻ.എക്‌സ്. 1343/2023

date