Skip to main content

ഡയാലിസിസ് ടെക്‌നീഷന്‍ ഒഴിവ്

 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷന്‍ തസ്തികയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷന്‍ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എന്‍.എം) സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ  സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം.

date