Skip to main content

കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി

ജില്ലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പഠനത്തിന് തടസ്സമായ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രൊജക്ട് 'കൈത്താങ്ങ് ' പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ ബി പി എൽ വിഭാഗത്തിലുള്ള 7-ാം ക്ലാസ്സ് വിജയിച്ച് 200 പേർക്കും,  പത്താം ക്ലാസ്സ് വിജയിച്ച് 200 പേർക്കുമാണ് ആനുകൂല്യം ലഭിക്കുക. 7-ാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തീകരിച്ചവരെ പത്താം തരം തുല്യതക്കും, പത്താം ക്ലാസ്സ് വിജയിച്ച് 22 വയസ്സ് പൂർത്തിയായവരെ ഹയർസെക്കൻഡറിക്കും രജിസ്റ്റർ ചെയ്യാം. ഇവരുടെ കോഴ്സ് ഫീസ് രജിസ്ട്രേഷൻ ഫീസ് എന്നിവ ജില്ലാ പഞ്ചായത്ത് നൽകും താല്പര്യമുള്ള ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായവർ അപേക്ഷ (ഫോൺ നമ്പർ സഹിതം ) വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, റേഷൻകാർഡ് പകർപ്പ് എന്നിവ മിഷൻഓഫീസ് ജില്ലാ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ പഞ്ചായത്ത് അയ്യന്തോൾ പി.ഒ തൃശ്ശൂർ എന്ന വിലാസത്തിൽ ഈ മാസം 23 നുള്ളിൽ അയക്കേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200
പേർക്കാണ് ഈ ആനുകൂല്യം. കൂടുതൽ വിവരങ്ങൾക്ക് -0487-2365024,9446793460 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date