Skip to main content

അസാപിൽ ഇന്റൺഷിപ്പ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലാവധി. പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്‌. അപേക്ഷിക്കാനുള്ള ലിങ്ക്: bit.ly/recruitmentasapthrissur. അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9633431400, 9495422535

date