Skip to main content
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനും ജില്ലാ കളക്ടർ ഹരിത വി കുമാറും ചേർന്ന് കുഞ്ഞിക്കിളിമൊഴി പ്രകാശനം ചെയ്യുന്നു

കുഞ്ഞിക്കിളിമൊഴിയുടെ പ്രകാശനം നടന്നു

ജില്ലാ ശിശുക്ഷേമ സമിതി കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ഏകാന്തതയെ അതിജീവിക്കുന്നതിനും അവരുടെ സർഗ്ഗാത്മകത വളർത്തിയെടുക്കുന്നതിനുമായി നടത്തിയ കഥ, കവിത, ചിത്രരചനാ മത്സരങ്ങളിൽ  നിന്ന് തെരഞ്ഞെടുത്ത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ  'കുഞ്ഞിക്കിളിമൊഴി' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.

അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനും ജില്ലാ കളക്ടർ ഹരിത വി കുമാറും ചേർന്ന് പ്രകാശനം ചെയ്തു. അസി. ഡവലപ്മെന്റ് കമ്മീഷണർ പി എൻ അയനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന എക്സി. കമ്മറ്റി അംഗം എം കെ പശുപതി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ, വനിത ശിശുവികസന ഓഫീസർ പി മീര, ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ശിശുക്ഷേമ സമിതി അംഗങ്ങളായ പി കെ വിജയൻ, ബിന്നി ഇമ്മട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

യുപി വിഭാഗം കവിത രചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച സി എ അബ്ദുള്ളയെ യോഗത്തിൽ അനുമോദിച്ചു. ജില്ലാ സെക്രട്ടറി എൻ കെല്ലപ്പൻ സ്വാഗതവും ഡോ. പി ഭാനുമതി നന്ദിയും രേഖപ്പെടുത്തി.

date