Skip to main content

എം എസ് എം ഇ മേള

കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംഭരകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് മാർച്ച് 20ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ എം എസ് എം ഇ മേള തൃശ്ശൂർ കോൺഫറൻസ് ഹാളിൽ നടത്തും. തൃശ്ശൂർ ആർഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കെ എസ് ഇ ബി, കെ എൽ ഡി സി, കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ, കേരള ഫീഡ്സ്, എസ് ഐ എഫ് എൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളും പങ്കെടുക്കും. എഞ്ചിനീയറിംഗ് / നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. എസ് എസ് എൽ സി പാസ്സായവർക്ക് ഓഫ്‌സെറ്റ് മെഷീൻ മൈൻഡർ എന്ന കോഴ്സിൽ ചേരുവാൻ അവസരം ഉണ്ടായിരിക്കും. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജീസ്റ്റർ ചെയ്യണം. ഫോൺ: 0487 2365122

date