Skip to main content

ചരിത്രമായി ഗാവരി ഗോത്ര കലോത്സവം

കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേത്യത്വത്തില്‍ ഗോത്ര കലോത്സവം 'ഗാവരി 2023' അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ 12 ഗോത്ര ഊരുകളില്‍ നിന്നായി 200ല്‍പരം പേർ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം കെ കെ രാമചന്ദ്രന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അദ്ധ്യക്ഷയായി.

കുടുംബശ്രീ ജില്ലാ മിഷന്‍ തൃശ്ശൂര്‍ കോഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ ആമുഖപ്രഭാഷണം നടത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എസ് പ്രിന്‍സ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, അളഗപ്പ നഗര്‍ പഞ്ചായത്ത് മെമ്പര്‍ പി എസ് ദിനില്‍, അളഗപ്പനഗര്‍ സിഡിഎസ് ചെയര്‍പേഴ്‌സൺ ഗിരിജ പ്രേംകുമാര്‍, ചേലക്കര സിഡിഎസ് ചെയര്‍പേഴ്‌സൺ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ തയ്യാലക്കല്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ വിജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

date