കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഉന്നത വിദ്യാഭ്യാസ ധനസഹായ വിതരണം
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ അവാർഡിന് അർഹരായവർക്ക് പ്രശംസാ പത്രവും, ക്യാഷ് അവാർഡും വിതരണം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യമുന വി. പി. അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പ്രൊഫ. എം. ടി. ജോസഫ്, എ. രാമചന്ദ്രൻ, വർഗീസ് ഉമ്മൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം ബങ്കുളം പി. കുഞ്ഞികൃഷ്ണൻ സ്വാഗതവും, തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഫാത്തിമ. പി. എ. നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്താകെ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകൾ മുഖേനെ ഉന്നത വിദ്യാഭ്യാസ ധനസഹായ വിതരണം നടക്കും. സംസ്ഥാനത്ത് ഇത്തവണ ലഭിച്ച 201 ഉന്നത വിദ്യാഭ്യാസ അപേക്ഷകൾക്കുള്ള ധനസഹായമാണ് വിതരണം ചെയ്യുക.
പി.എൻ.എക്സ്. 1369/2023
- Log in to post comments