Skip to main content

എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം  

 

ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ വിധവകളുടെ പുനരധിവാസത്തിനുള്ള അപരാജിത പദ്ധതിയുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു.  ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 25, 26 തിയതികളില്‍ നടക്കുന്ന സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം മാര്‍ച്ച് 22 ന് വൈകിട്ട് നാലിനകം അതത് കുടുംബശ്രീ സി.ഡിഎസ്സുകളില്‍ അറിയിക്കണമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനത്തിന് അവസരം. ഫോണ്‍: 0491-2505627

date