Skip to main content

ലോകജനദിനത്തില്‍ ( മാര്‍ച്ച് 22) 1000 കുളങ്ങള്‍ നാടിന് സമര്‍പ്പിക്കും

**സംസ്ഥാനതല ഉദ്ഘാടനം കളമച്ചലില്‍ മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച 1000 കുളങ്ങള്‍ ലോകജലദിനമായ ഇന്ന് ( മാര്‍ച്ച് 22) നാടിന് സമര്‍പ്പിക്കും. കുളങ്ങളുടെ പൂര്‍ത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വാമനപുരം കളമച്ചല്‍ വാര്‍ഡിലെ അയിലത്തുവിളാകം ചിറയില്‍ രാവിലെ 11 മണിക്ക് നിര്‍വഹിക്കും. ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മാധ്യമമെന്ന നിലയിലാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് 2000 കുളങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി പൂര്‍ത്തീകരിച്ച 1000 കുളങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലും ഇതിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കും.

date