Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

 
വ്യവസായ വാണിജ്യ  വകുപ്പ് മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശിക അടച്ചു തീര്‍ക്കാന്‍ വ്യവസായ സംരംഭകര്‍ക്കായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ജൂണ്‍ മൂന്ന് വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശിക തീര്‍പ്പാക്കാം.
കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ മരണപ്പെടുകയും സംരംഭം പ്രവര്‍ത്തനരഹിതമായിരിക്കുന്നതും ആസ്തികള്‍ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പ കുടിശിക തുക എഴുതിത്തള്ളും.
കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കില്‍ പലിശ കണക്കാക്കുന്നതും പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്തും നല്‍കും. മുതല്‍തുകയേക്കാള്‍ പലിശ തുക അധികരിക്കുന്ന പക്ഷം, മുതല്‍തുകയ്ക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്നും നേരത്തെ അടച്ച പലിശയും, പിഴ പലിശയും കുറവ് ചെയ്തു നല്‍കും.
താത്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്ന് വൈകിട്ട് അഞ്ചിനകം  അപേക്ഷ ജില്ല വ്യവസായ കേന്ദ്രം ആശ്രാമം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ 0474 2748395, 9544872791.
(പി.ആര്‍.കെ നമ്പര്‍ 825/2023)

date