Skip to main content

അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ

 

             മധ്യവേനലവധിക്കാലത്ത്, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ വിതരണ പരിപാടിയിൽ സംസ്ഥാനത്തെ മുഴുവൻ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. 2016ലെ ഭിന്നശേഷി അവകാശ നിയമം നാലാം വകുപ്പിൽ ഭിന്നശേഷി കുട്ടികളും സാധാരണ കുട്ടികളും തമ്മിൽ യാതൊരു വിവേചനവും പാടില്ലായെന്ന് നിർദ്ദേശമുണ്ടെന്നും, സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടെങ്കിലും മധ്യവേനലവദിക്കാലത്ത് ഹോസ്റ്റലുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിതരണ പദ്ധതിയിൽ നിന്നും അത്തരം കുട്ടികളെ ഒഴിവാക്കുന്നത് ഭിന്നശേഷി അവകാശ നിയമത്തിന്റെ ഗുരുതരമായ ലംഘനമാവുമെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

പി.എൻ.എക്‌സ്. 1390/2023

date