Skip to main content

കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്

        പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ അഞ്ച് വർഷ പ്രവർത്തന പരിചയം, ഗവേഷണ വിഷയങ്ങളിലും അനുബന്ധ സോഫ്റ്റ് വെയറിലുമുള്ള പരിജ്ഞാനം എന്നിവ ഉണ്ടാകണം.  ഇഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.forest.kerala.gov.in സന്ദർശിക്കുകഅവാസന തീയതി ഏപ്രിൽ 27.

പി.എൻ.എക്‌സ്. 1403/2023

 

date