Skip to main content

വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

             കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്www.khrws.kerala.gov.in.

പി.എൻ.എക്‌സ്. 1412/2023

 

date