Skip to main content

കെൽട്രോണിൽ ടെലിവിഷൻ ജേര്‍ണലിസം 

 

 

സംസ്ഥാന സർക്കാർ പൊതു മേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠനത്തിന്റെ 2023 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്‍റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്‍റ് മീഡിയ ജേര്‍ണലിസം, ടെലിവിഷൻ ജേര്‍ണലിസം, സോഷ്യൽ മീഡിയ ജേര്‍ണലിസം, മൊബൈൽ ജേര്‍ണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. ക്ലാസുകൾ ഏപ്രിലിൽ ആരംഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വിളിക്കുക/ വാട്ട്സാപ്പ് ചെയ്യുക: 954495 8182. വിലാസം കെൽട്രോൺ നോളേജ്സെന്റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.                        

 

date