Skip to main content

ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം ആരംഭിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷാ എറണാകുളം ജില്ല നടപ്പിലാക്കുന്ന ക്രിയാത്മ കൗമാരം കരുത്തും കരുതലും എന്ന ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി ആലുവ നിവേദിത പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. കൗമാരക്കാര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക പരിശീലനങ്ങള്‍ നല്‍കികൊണ്ട് അവര്‍ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുതിനും ധാരണകളെ നവീകരിക്കുതിനും സമീപനങ്ങളെ ക്രമപ്പെടുത്തുതിനും അതുവഴി കൗമാര ശക്തിയിലൂന്നിയ പുതിയ വാതില്‍പ്പുറങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സര്‍ക്കാര്‍ ഹൈസ്‌ക്കൂളുകളിലെ ഒമ്പതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റര്‍ ബിനോയ് കെ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ മെര്‍ലിന്‍ ജോര്‍ജ്, ദീപദേവി വി.ആര്‍, ജോസഫ് വര്‍ഗ്ഗീസ് എം, ആലുവ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആര്‍.എസ് സോണിയ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നിന്നായി 60 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.

date