Skip to main content

പട്ടികജാതി വികസന വകുപ്പ് ലീഗല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എല്‍.എല്‍.ബി. പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വര്‍ഷം. ഓണറേറിയം പ്രതിമാസം 20,000 രൂപ. നിയമിക്കപ്പെടുന്നവരുടെ എണ്ണം 69. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (24), ജില്ലാ കോടതി ഗവ.പ്ലീഡര്‍ ഓഫീസ് (14), നാല് സെപ്ഷ്യല്‍ കോടതി (12), ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) (14), കെ.ഇ.എല്‍.എസ്.എ (2), കെ.ഐ.ആര്‍.ടി.എ.ഡി.എസ് (1), സെക്രട്ടറിയേറ്റ് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം. ജില്ലാ കോടതികളിലെയും സ്‌പെഷ്യല്‍ കോടതികളിലെയും ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസുകള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കെ.ഇ.എല്‍.എസ്.എ, കെ.ഐ.ആര്‍.ടി.എ.ഡി.എസ് കോഴിക്കോട്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷ നല്‍കാം. ഒരാള്‍ ഒന്നിലധികം ജില്ലയില്‍ അപേക്ഷിക്കാന്‍ പാടില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ പ്രത്യേകം നല്‍കണം. രണ്ട് അപേക്ഷകളും വെവ്വേറെ നല്‍കണം. ഏത് ജില്ലയിലുള്ളവര്‍ക്കും ഹൈക്കോടതിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ അപേക്ഷ നല്‍കേണ്ട വിലാസം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍ 04994 256162.

date