Skip to main content

ആസാദി കാ അമൃത് മഹോത്സവ് നെഹ്‌റു യുവകേന്ദ്ര യുവ സംവാദം സംഘടിപ്പിക്കും

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലെ നെഹ്‌റു യുവ കേന്ദ്ര സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഏപ്രില്‍ ഒന്ന് മുതല്‍ 31 വരെ ഇന്ത്യ @ 2047 എന്ന പേരില്‍ ജില്ല തോറും യുവ സംവാദം സംഘടിപ്പിക്കും. നെഹ്‌റു യുവ കേന്ദ്രയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി യുവ സംവാദം പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബ് അടക്കമുള്ള സാമൂഹിക സംഘടനകള്‍ക്ക് 20,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7736426247.

date