Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടപ്പ് അധ്യയന വര്‍ഷം എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. 2023-24 അധ്യയന വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അപേക്ഷിക്കാം. പൊതു വിഷയങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിലും ദേശീയ നൈപുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ട്രേഡുകളിലും പരിശീലനം ലഭിക്കും. അപേക്ഷ നല്‍കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് www.polyadmission.org/ths  ഫോണ്‍ 9400006497, 9746990942, 9020303010, 9961520613.

 

date