Skip to main content

കൈരളിയില്‍ ഡിസ്‌കൗണ്ട് വില്‍പന

കേരള കരകൗശല വികസന കോര്‍പറേഷന്റെ കണ്ണൂര്‍ യൂണിറ്റായ കൈരളി ഷോറൂമില്‍ വാര്‍ഷിക വിറ്റഴിക്കല്‍ മേളയുടെ ഭാഗമായി ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. വീട്ടിയിലും തേക്കിലും മറ്റ് മരങ്ങളിലും തീര്‍ത്ത കരകൗശല ശില്‍പങ്ങള്‍, കഥകളി, വള്ളങ്ങള്‍, ആറന്‍മുള കണ്ണാടി, കൃഷ്ണ വിഗ്രഹങ്ങള്‍, നെറ്റിപ്പട്ടങ്ങള്‍, ആഭരണപ്പെട്ടികള്‍, ഓട്ടിലും പിച്ചളയിലും തീര്‍ത്ത വിളക്കുകള്‍, വിഗ്രഹങ്ങള്‍, ചന്ദനത്തൈലം, ചന്ദന കഷണങ്ങള്‍ മുതലായവ വിറ്റഴിക്കല്‍ മേളയില്‍ ലഭിക്കും. മേള മാര്‍ച്ച് 31ന് അവസാനിക്കും.

 

date