Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം

കെൽട്രോണിന്റെ തിരുവനന്തപുരത്തെ നോളജ് സെന്ററുകളിൽ പട്ടികജാതി വിഭാഗം യുവതി-യുവാക്കൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ, അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി, പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.എസി എന്നിവയാണ് യോഗ്യത. മൂന്ന് മുതൽ ആറ് മാസം വരെയാണ് കോഴ്‌സുകളുടെ കാലാവധി. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ  നേരിട്ട് ഹാജരാകണമെന്ന് കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് സബ് റീജിയണൽ കോ- ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9188665545.

date