Skip to main content

ജില്ലയിലെ ഏഴ് റോഡുകള്‍ക്ക് ഭരണാനുമതി  

  ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഏഴ് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9.65 കോടി രൂപയുടെ ഭരണാനുമതി. അഴിക്കോട് മണ്ഡലത്തിലെ പഴയ എന്‍എച്ച് വളപട്ടണം റോഡ് നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് - ഇരിട്ടി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപയും 1 കോടി രൂപയും അനുവദിച്ചു. പയ്യന്നൂര്‍ മണ്ഡലത്തില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അപ്രോച്ച് റോഡ് പ്രവര്‍ത്തനത്തിന് 1.50 കോടി , മട്ടന്നൂര്‍ മണ്ഡലത്തിലെ ഇരിക്കൂര്‍ പാലം അപ്രോച്ച് റോഡിന് 80 ലക്ഷം, പേരാവൂര്‍ മണ്ഡലത്തില്‍ കരിക്കോട്ടക്കരി ഈന്തുംകരി- അങ്ങാടിക്കടവ് വാണിയപ്പാറ രണ്ടാംകടവ് റോഡിന് 75 ലക്ഷം, കല്യാശ്ശേരി മണ്ഡലത്തില്‍ പുറകുന്ന്- പേരുള്‍-കാനായി- നരീക്കാംവള്ളി  റോഡിന് 2.10 കോടി രൂപ വീതവുമാണ് അനുവദിച്ചത്

date