Skip to main content

ഡ്രൈവര്‍ ഗ്രേഡ് ll/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് ll പ്രമാണപരിശോധനയും പ്രായോഗിക പരീക്ഷയും 28,29 തീയ്യതികളില്‍

 2021 മാര്‍ച്ച് 15 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് ll (എച്ച്.ഡി.വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് ll (എച്ച്.ഡി.വി) (കാറ്റഗറി നമ്പര്‍ : 017/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള പ്രമാണ പരിശോധനയും പ്രായോഗിക പരീക്ഷയും (ടി ടെസ്റ്റ്, റോഡ് ടെസ്റ്റ്) മാര്‍ച്ച് 28,29 തീയതികളില്‍ രാവിലെ ആറ് മുതല്‍ പാറക്കട്ട ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് പേര്‍ട്ടികുലേഴ്‌സ് എന്നിവ സഹിതം തീയതിയിലും കൃത്യ സമയത്ത് എത്തണം. നിശ്ചിത സമയത്ത് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരീക്ഷയ്ക്ക് അവസരം നല്‍കില്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date